ഏകീകൃതസിവില്‍ കോഡിനെഎതിര്‍ത്ത് സി കെ ജാനു. ഏകീകൃത സിവില്‍കോഡ് ആദിവാസി ജനവിഭാഗത്തെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഗോത്ര സ്വത്വത്തെ തകര്‍ക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവില്‍ നിയമങ്ങള്‍ക്ക് അപ്പുറത്താണെന്നും ജാനു അഭിപ്രായപ്പെട്ടു.
ഓരോ വിഭാഗത്തിനും ഒരോ രീതികളുണ്ട്. സംസ്ക്കാരവും, ജീവിതവും നിലവിലുള്ളതു പോലെ തന്നെ തുടരേണ്ടതുണ്ട്.ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യനേയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികള്‍. നൂറ്റാണ്ടുകളായി ഇത് തുടര്‍ന്ന് വരികയാണ്.ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉള്‍ക്കൊള്ളാന്‍ ആദിവാസികള്‍ക്ക് കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു
English Summary: CK Janu against Uniform Civil Code
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.