23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

മദ്യലഹരിയില്‍ മകനെ കുത്തി പരിക്കേല്‍പ്പിച്ച് പിതാവ്

Janayugom Webdesk
നെടുങ്കണ്ടം
July 3, 2023 9:15 pm

മദ്യലഹരിയില്‍ മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ അമലിനെ(22)യാണ് പിതാവ് ശശി ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അമല്‍ അപകടാവസ്ഥ തരണം ചെയ്തു. 

പ്രതിയെ ഇന്നലെ വൈകിട്ടോടെ കുമളിയില്‍ നിന്നും കമ്പംമെട്ട് പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ഹോട്ടല്‍ ജീവനക്കാരനായ ശശി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വീട്ടിലെത്തിയ ശശി വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകകയും ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ അമലിനുനേരെ തിരിയുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം തമിഴ്‌നാട് കട്ക്കുകയും ജോലി തേടി തിരികെ കുമളിയില്‍ എത്തിയ പ്രതിയെ പിന്‍തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: Drunk­en father stabs his son and injures him
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.