21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 14, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ മരം വീണു; ആറാം ക്ലാസുകാരി മരിച്ചു

Janayugom Webdesk
കാസര്‍കോട്
July 3, 2023 9:21 pm

സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആഇശത് മിൻഹ (11) യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് — ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മരം മുറിച്ചുനീക്കി വിദ്യാർഥിനിയെ ഉടൻ തന്നെ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സ്‌കൂളിന് സമീപത്തെ അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: A tree fell while leav­ing school; The 6th grad­er died
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.