24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

വന്ദേഭാരതില്‍ ആളില്ല; ടിക്കറ്റ് നിരക്ക് കേന്ദ്രം പുനഃപരിശോധിക്കുന്നു

*വന്ദേ സാധാരണ്‍ ട്രെയിനുകള്‍ക്കും പദ്ധതി 
Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2023 9:32 pm

കേന്ദ്രസര്‍ക്കാരിന്റെ പുതിയ അതിവേഗ ട്രെയിനായ വന്ദേഭാരതില്‍ യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കാന്‍ റെയില്‍വേ. യാത്രക്കാര്‍ കുറഞ്ഞ ഹ്രസ്വദൂര സര്‍വീസുകളിലാണ് ടിക്കറ്റ് നിരക്ക് പുതുക്കിനിശ്ചയിക്കുക. ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍-ബിലാസ്പുര്‍ എക്സ്പ്രസ് ട്രെയിനുകളിലും മറ്റ് ചില ട്രെയിനുകളും ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേഭാരതില്‍ 29 ശതമാനം യാത്രക്കാര്‍ മാത്രമാണുള്ളത്. തിരിച്ചുള്ള യാത്രയില്‍ ഇത് 21 ശതമാനമായി കുറയും. രണ്ട് നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് മൂന്നുമണിക്കൂര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. എസി ചെയറിന് 950, എക്സിക്യൂട്ടീവ് ചെയര്‍കാറിന് 1525 രൂപയുമാണ് ഈടാക്കുന്നത്. 

നാഗ്പൂര്‍ ബിലാസ്പൂര്‍ വന്ദേഭാരത് എക്സ്പ്രസിലെ ശരാശരി യാത്രക്കാര്‍ 55 ശതമാനമാണ്. 5.30 മണിക്കൂറാണ് യാത്രക്ക് ആവശ്യമായിവരുന്നത്. എക്സിക്യൂട്ടീവ് വിഭാഗത്തില്‍ 2,045, ചെയര്‍കാറിന് 1075 എന്നിങ്ങനെയാണ് നിരക്കുകള്‍. യാത്രക്കാരുടെ വിമുഖത കണക്കിലെടുത്ത് ഇതിനുപകരം തേജസ് എക്സ്പ്രസ് ഓടിക്കാനും ആലോചിക്കുന്നുണ്ട്. ഭോപ്പാല്‍— ജബല്‍പൂര്‍ വന്ദേഭാരത് എക്സ്പ്രസില്‍ 32 ശതമാനവും ജബല്‍പൂര്‍-ഭോപ്പാല്‍ എക്സ്പ്രസില്‍ 36 ശതമാനവുമാണ് യാത്രക്കാരുള്ളത്. 4.5 മണിക്കൂറാണ് യാത്രക്ക് ആവശ്യമായി വരുന്നത്. ജബല്‍പൂരിലേക്കുള്ള യാത്രയ്ക്ക് എസി-1055 രൂപ, എക്സിക്യൂട്ടീവ് 1880 രൂപ. ഭോപ്പാലിലേക്കുള്ള യാത്രയ്ക്ക് എസി 955, എക്സിക്യൂട്ടീവ് ചെയര്‍കാറില്‍1790 രൂപയുമാണ് ഈടാക്കുന്നത്. 

അതേസമയം കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേസാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാനും റെയില്‍വേ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്ലീപ്പര്‍, ജനറല്‍ കോച്ച് സംവിധാനങ്ങളോടെ നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കില്‍ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഏറ്റവും തിരക്കേറിയ സെക്ടറുകളിലായിരിക്കും നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കുക. വന്ദേഭാരതിന്റെ വേഗതയില്‍ തന്നെയായിരിക്കും യാത്ര. തെരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളില്‍ എറണാകുളം-ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്. 

Eng­lish Summary:There is no one in Van­deb­harat; The cen­ter is revis­ing the tick­et price

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.