22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

സംസ്ഥാനത്ത് ശക്തമായ മഴ; ജാഗ്രത തുടരണമെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
July 6, 2023 1:26 pm

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. 36 മണിക്കൂർ തുടരാൻ സാധ്യതയുണ്ട്‌.

ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴക്ക്‌ സാധ്യതയുണ്ട്‌. ജാഗ്രത തുടരണം. വെള്ളിയാഴ്‌ച വൈകീട്ട്‌ ദുർബലമാകുന്ന മഴ 12ന്‌ വീണ്ടും ശക്തമാകുമെന്നാണ്‌ കലാവസ്ഥ വിഭാഗം അറിയിച്ചതെന്നും മന്ത്രി അറിയിച്ചു.കലക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു.

മാറ്റി പാർപ്പിക്കലടക്കമുള്ള കാര്യങ്ങൾക്ക്‌ കേരളം സജ്ജമാണ്‌. കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ മാറ്റി പാർപ്പിച്ചാലും രണ്ടരലക്ഷംപേർക്ക്‌ താമസിക്കാനുള്ള ക്യാമ്പ്‌ സൗകര്യമുണ്ട്‌. ജനറൽ ക്യാമ്പുകളാക്കിയാൽ നാലരലക്ഷം പേർക്ക്‌ സുരക്ഷയൊരുക്കാം. മഴ ദുരിതം അനുഭവിക്കുന്നവർക്കായി 91 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.

ചെറിയ പ്രഷർ റീലീസ്‌ ദോഷമല്ല, അത്‌ ഗുണകരമാണെന്നാണ്‌ വിദഗ്‌ദരുടെ അഭിപ്രായം.ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഭീതി ആവശ്യമില്ല. . വെള്ളം കുറേശ്ശെ തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നു. പൊരിങ്ങൽക്കൂത്തിൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്‌. ഇടുക്കിയിൽ നാലു ഡാമുകളിൽ ജലം തുറന്ന്‌ ക്രമീകരിക്കുന്നുണ്ട്‌.

കുട്ടനാട്‌ കൂടുതൽ ക്യാമ്പുകൾ തറുക്കും. ഇടുക്കി,കണ്ണൂർ, വയനാട്,കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ഏഴ്‌ ജില്ലകളിൽ കേന്ദ്ര സേനയെത്തി. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഏജൻസികളുമായി യോജിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദേശീയപാതയിൽ വിള്ളലുണ്ടായ കുതിരാൻ പ്രദേശങ്ങൾ സന്ദർശിക്കും. കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി രാജന്‍ പറ‍ഞ്ഞു.

Eng­lish Summary:
Heavy rains in the state; Min­is­ter K Rajan should con­tin­ue vigilance

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.