26 December 2025, Friday

Related news

November 25, 2025
November 15, 2025
November 15, 2025
October 4, 2025
July 7, 2025
June 12, 2025
June 10, 2025
April 12, 2025
April 10, 2025
March 23, 2025

മയക്കുമരുന്ന് കേസില്‍ പിടിയിലായ യുവാവ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി

Janayugom Webdesk
അരൂർ
July 8, 2023 9:30 am

എംഡിഎംഎ യുമായി പിടിയിലായ യുവാവ് അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടി. അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്. അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്ന് ഇയാളെ പിടികൂടി. 

കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്.
രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എം ഡി എംഎ യുമായാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നിതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്ത് എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്ന് പറയുന്നു. പ്രതിയെ എക്സൈസിന് കൈമാറും. 

Eng­lish Sum­ma­ry: The young man who was caught in the drug case ran away from the station

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.