23 January 2026, Friday

പൂഞ്ചില്‍ മിന്നല്‍പ്രളയം; ഒഴുക്കില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
July 9, 2023 4:14 pm

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ മിന്നല്‍പ്രളയത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു. സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. ശനിയാഴ്ച സുരന്‍കോട്ടെയിലെ തോട് കടക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പുയരുകയും സൈനികര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നുവെന്ന് സൈനികവക്താവ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു. ശിപായി തെലു റാമിന്റെ മൃതശരീരം തിരച്ചിലിനൊടുവില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്.

Eng­lish Sum­ma­ry: 2 Sol­diers Die In Poonch After Being Swept Away In Flash Floods
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.