
ഏകീകൃത സിവില്‍ കോഡ് അരുണാചല്‍ പ്രദേശില്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കാൻ തീരുമാനിച്ചതായി എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എൻപിപി). പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമെന്ന് എൻപിപി സംസ്ഥാന സെക്രട്ടറി പാക്‌ന്‍ഗാ ബാഗെ പറഞ്ഞു.
വികസന കാര്യത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എൻപിപിയെങ്കിലും പ്രാദേശികമായി പാര്‍ട്ടിക്ക് അതിന്റേതായ സവിശേഷതകള്‍ ഉണ്ടെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ലിഖ സായ പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാൻ ഐകകണ്ഠ്യേനയാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും സംസ്ഥാനത്തിന്റെ വൈവിധ്യമായ ഗോത്ര, വംശ സമ്മിശ്രണം കണക്കിലെടുത്താണ് തീരുമാനമെന്നും ബാഗെ പറഞ്ഞു.
അരുണാചല്‍ പ്രദേശിന് സ്വന്തമായ നിയമങ്ങള്‍ ഉണ്ടെന്നും നിലവിലെ നിയമങ്ങളില്‍ അല്പം മാത്രം മാറ്റം വരുത്തി മുന്നോട്ട് പോകാനാണ് എൻപിപി തീരുമാനമെന്നും ബാഗെ വ്യക്തമാക്കി. ഗോത്രവര്‍ഗ ആചാരങ്ങളോടിണങ്ങുന്ന തരത്തില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തി മുന്നോട്ട് പോകാനാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയില്‍ മത, ഗോത്ര, ആചാര വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗത്തെയും ഒരു നിയമത്തിന് കീഴില്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡ് ലക്ഷ്യമിടുന്നത്.
ENGLISH SUMMARY:NPP opposes Uniform Civil Code
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.