28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 9, 2024
May 27, 2024
July 12, 2023
October 12, 2022
August 15, 2022
July 24, 2022
July 13, 2022
June 24, 2022

നവാഗതരെ സ്വീകരിച്ച് കുട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ച ‘സൈബോട്ട്’

Janayugom Webdesk
അരിമ്പൂർ
July 12, 2023 5:54 pm

എച്ച്എസ്എസ് അരിമ്പൂർ ഹൈയർ സെക്കന്ററി സ്കൂളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച റോബോട്ട് ‘സൈബോട്ടാ‘ണ് നവാഗതരെ സ്വീകരിക്കാൻ റോസാപ്പൂവുമായി മുന്നിലെത്തിയത്. കുട്ടികളുടെ ഇടയിൽ സ്മാർട്ടായ സൈബോട്ട് വിദ്യാലയ വരാന്തകളിലും ക്ലാസ്സ് മുറികളിലും സജീവ സാന്നിധ്യമായി. എറവ് കപ്പൽ പള്ളിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സകൂളിലെ ഹയർ സെക്കന്ററി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപിക സമിതയുടെയും മെന്റർ ആൽബിൻ സെബിയുടെയും മേൽനോട്ടത്തിൽ ബെനഡിക്ട് പോൾ, ബെവിൻ ജോൺ, സച്ചിൻ കെ എസ്, അഭിനവ്, രോഹിത്, ധ്രുപത്, അക്ഷയ് കുമാർ, ഫിഡിൽ എസ് കുണ്ടുകുളം എന്നിവരാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്.

പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ഫാ. ഡെബിൻ ഒലക്കേങ്കിൽ അധ്യക്ഷനായി. പ്രിൻസിപ്പാൾ നീതി ഡേവീസ്, ട്രസ്റ്റി ഫ്രാൻസീസ് പാർട്ടിക്കാരൻ, അസി. മാനേജർ ഫാ. ഡെബിൻ ഒലക്കേങ്കിൽ, പഞ്ചായത്ത് മെബർ പി എ ജോസ്, പിടിഎ പ്രസിഡന്റ് സി ഒ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ബിജു തോലത്ത്, ഹൈസ്കൂൾ പ്രതിനിധി സി അ‍ഞ്ജലി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: ‘Cybot’ made by chil­dren to wel­come newcomers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.