ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ജെജെപി എംഎല്‍എ ഇശ്വര്‍ സിങ്ങിന്റെ മുഖത്തടിച്ച് സ്ത്രീ. ഗുഹ്ല എന്ന പ്രദേശത്താണ് സംഭവം നടന്നത്. പ്രളയം പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയോട് എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ച് മുന്നോട്ട് വന്ന സ്ത്രീ മുഖത്തടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തന്നെ അടിച്ച സ്ത്രീയോട് ക്ഷമിച്ചുവെന്ന് ഇശ്വര്‍ സിങ് പ്രതികരിച്ചു.
പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയാറിയിരുന്നു. ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജെജെപിയും ഭാഗമാണ്. ഉത്തരേന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്. മൂന്നു ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞദിവസം പ്രളയമേഖല പ്രദേശങ്ങളുടെ വ്യോമനിരീക്ഷണവും നടത്തിയിരുന്നു.
#WATCH | Haryana: In a viral video, a flood victim can be seen slapping JJP (Jannayak Janta Party) MLA Ishwar Singh in Guhla as he visited the flood affected areas
“Why have you come now?”, asks the flood victim pic.twitter.com/NVQmdjYFb0
— ANI (@ANI) July 12, 2023
English Summary: Angered by waterlogging in village, Haryana woman ‘slaps’ JJP MLA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.