ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. ജസ്റ്റിസ് എസ് വി എന്‍ ഭട്ടി സുപ്രീം കോടതി ജഡ്ജിയായി നിയമിതനായതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദം നേടിയ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഓഫ് ലോ ഫാക്കല്‍റ്റിയില്‍ നിന്ന് നിയമബിരുദം നേടിയതിന് ശേഷം 1988ല്‍ അഭിഭാഷകനായി പരിശീലനം തുടങ്ങി. 2014 ജനുവരി 23ന് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2016 മാര്‍ച്ച് 10 മുതല്‍ സ്ഥിരാംഗമായി.
English Summary: Alexander Thomas Acting Chief Justice
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.