
രാജ്യത്ത് മരുന്നുകളുടെ നിര്‍മ്മാണം, വില്പന, കയറ്റുമതി എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ ബില്‍ കൊണ്ടുവരുന്നു. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം പരിഗണിച്ചേക്കും. ഇന്ത്യൻ നിര്‍മിത ചുമ മരുന്നുകള്‍ ഉപയോഗിച്ച് ഗാംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളില്‍ 89 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്.
ഗുണനിലവാരം, സുരക്ഷ, ഫലസിദ്ധി, ക്ലിനിക്കല്‍ ട്രയലുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കി സുതാര്യത ഉറപ്പാക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു. ഡ്രഗ്സ്, മെഡിക്കൽ ഉപകരണങ്ങൾ, കോസ്മെറ്റിക്സ് ബിൽ 2023 എന്ന പുതിയ ബില്ലില്‍ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരികയെന്ന കാര്യം വ്യക്തമല്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്നുല്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. 4100 കോടി മരുന്നുല്പാദന കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ വിലയേറിയ മരുന്നുകള്‍ക്ക് പകരമാകാനും വികസ്വര രാജ്യങ്ങള്‍ക്ക് സഹായകമാകാനും ഇന്ത്യൻ മരുന്നുല്പാദന മേഖലക്ക് സാധിച്ചു. എന്നാല്‍ അടുത്തിടെ ചുമമരുന്നുകള്‍ മൂലമുണ്ടായ മരണവും ഇന്ത്യൻ നിര്‍മിത കണ്ണിലൊഴിക്കാവുന്ന തുള്ളിമരുന്നുപയോഗിച്ച് യുഎസില്‍ മൂന്നു പേര് മരിച്ചെന്ന റിപ്പോര്‍ട്ടും മരുന്നു നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു. കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്കുള്ള പരിശോധന കഴിഞ്ഞ മാസം സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു.
English Summary: Drug manufacturing: New bill introduced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.