23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് യുഎഇയിലെത്തും

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2023 8:35 am

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് യുഎഇയിലെത്തും. അധികാരമേറ്റതിനുശേഷമുള്ള അഞ്ചാം യുഎഇ സന്ദർശനമാണിത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.

ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ കരാറുകൾക്ക് സാധ്യതയുണ്ട്. അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസിൽ ഇന്നലെ നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Prime Min­is­ter Naren­dra Modi will arrive in UAE today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.