അസമിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. 17 ജില്ലകളിലാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്. 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. സിക്കിമിലും വടക്കൻ ബംഗാളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ. അതേസമയം, യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഡല്‍ഹിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. നദിയുടെ ജലനിരപ്പ് 208 മീറ്ററിൽ താഴെയാണ് എത്തിയിരിക്കുന്നത്.
ഹത്നി കുണ്ട് ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഐടിഒ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാൻ സൈന്യത്തിന്റെ സേവനവും ഉപയോഗപെടുത്തുന്നുണ്ട്. എന്നാൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും സംസ്ഥാനത്തെ മഴ വിട്ടുനിന്നിട്ടില്ല. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഡല്‍ഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Assam flood
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.