22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 14, 2024
November 8, 2023
August 16, 2023
July 15, 2023
June 30, 2023
April 2, 2023
February 21, 2023
February 15, 2023
March 15, 2022
January 29, 2022

അനധികൃത പശുക്കടത്ത്: ബിജെപി പ്രവർത്തകരുൾപ്പെടെ നാലുപേർ പിടിയിൽ

Janayugom Webdesk
ബെംഗളൂരു
July 15, 2023 9:17 pm

അനധികൃതമായി പശുക്കളെ കടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ നാലുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആറ് പശുക്കളെയും രണ്ട് പശുക്കിടാക്കളെയും കണ്ടെത്തുകയും മൂന്ന് വാഹനങ്ങൾ പിടികൂടുകയും ചെയ്തു. കര്‍ണാകടയിലെ ധർമസ്ഥലയിലാണ് സംഭവം. 

ബെൽത്തങ്ങാടി താലൂക്കിലെ മൊർതാജെ സ്വദേശി പ്രമോദ് സല്യാൻ, ഒലഗഡ്ഡെ സ്വദേശി പുഷ്പരാജ്, അർക്കൽഗുഡ് സ്വദേശി ചന്നകേശവ, ഹാസൻ ജില്ലയിലെ ഹോളനരസിപുര സ്വദേശി സന്ദീപ് ഹിരേബെലഗുളി എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ധർമസ്ഥല പൊലീസ് നടത്തിയ തെരച്ചിലിലാണ് അനധികൃതമായി പശുക്കളെ കടത്തുന്ന വാഹനങ്ങൾ ശ്രദ്ധയില്‍പ്പെട്ടത്. പശുക്കളെ കുത്തിനിറച്ച് കടത്താന്‍ ശ്രമിക്കവെയാണ് സംഘം പിടിയിലായത്. വിൽക്കാനായാണ് ഇവയെ കടത്തി കൊണ്ടുപോയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പശുക്കളെയും പശുക്കുട്ടികളെയും വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: Ille­gal cow smug­gling: Four peo­ple includ­ing BJP work­ers arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.