19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 13, 2025
April 10, 2025
April 9, 2025
April 7, 2025
April 3, 2025

19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

Janayugom Webdesk
ഭോപ്പാല്‍
July 16, 2023 5:29 pm

മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച് ബിജെപി നേതാവിന്‍റെ മകനും സംഘവും. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അനുജത്തിയെ പീഡനത്തിനും ഇരയാക്കുകയായിരുന്നു. ബിജെപി നേതാവിന്‍റെ മകനുള്‍പ്പെടെ നാല് പേരാണ് പ്രതികള്‍. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി ഉന്നാവ് മണ്ഡലം പ്രസിഡന്‍റ് കിഷന്‍ റായ് യുടെ മകന്‍ ധ്രുവ് റായ് ആണ് കേസിലെ മുഖ്യപ്രതി.മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാർ. ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളിൽ ഒരാളായ രാംകിഷോർ യാദവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിനും അനുജത്തിയെ പീഡനത്തിനും ഇരയാക്കി.

സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹോദരിമാർ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിച്ച 19 കാരിയെ വീട്ടുകാർ രക്ഷപ്പെടുത്തി. 19 കാരിയെ ചികിത്സയ്ക്കായി ഝാൻസിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

eng­lish summary;A 19-year-old girl was gang-raped by the BJP lead­er’s son and his gang, and her sis­ter was also tortured

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.