
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലെന്ന് നിതി ആയോഗ്. 2015–16ൽ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കിൽ 2019–21ൽ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്ന് നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. രാജ്യത്ത് ആകെ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ രാജസ്ഥാന് എന്നിവിടങ്ങളില്‍ ദാരിദ്ര്യം ഏറെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിതി ആയോഗ് വൈസ് ചെയര്മാന് സുമന് ബെറിയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.
2015–16 മുതല്‍ 2019–21 വരെയുളള കാലയളവില്‍ രാജ്യത്ത് ബഹുവിധ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 24.85 ശതമാനത്തില്‍ നിന്ന് 14.96 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ബഹുവിധ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 32.59 ശതമാനത്തില്‍ നിന്ന് 19.28 ശതമാനമായി കുത്തനെ കുറഞ്ഞതായും നിതി ആയോഗ് വിലയിരുത്തുന്നു.
english summary;Kerala Low Poverty State: NITI Aayog
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.