24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തു

Janayugom Webdesk
ചെന്നൈ
July 18, 2023 9:53 pm

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയും മകനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനാണ് ഇരുവരും ഹാജരായത്. 

മന്ത്രിയുടെയും മകനും എംപിയുമായ ഗൗതം സിങ്കമണിയുടെയും വീട്ടിലും ഓഫിസിലും കഴി‍ഞ്ഞ ദിവസം ഇഡി പത്തുമണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. രാത്രി ഉടനീളം നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് രാവിലെ 3.30നാണ് ഇരുവര്‍ക്കും വീട്ടിലേക്ക് പോകാൻ ഇഡി അനുമതി നല്‍കിയത്. പൊൻമുടിയുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി സ്റ്റാലിൻ വിശദാംശങ്ങള്‍ ആരായുകയും ചോദ്യം ചെയ്യലിനെ ധീരമായും നിയമപരമായും നേരിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പൊൻമുടിയുടെയും മകന്റെയും തലസ്ഥാന നഗരിയിലെയും വില്ലുപുരത്തെയും വീട്ടിലായിരുന്നു ഇഡി പരിശോധന. വീട്ടില്‍ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Mon­ey laun­der­ing case: Tamil Nadu edu­ca­tion min­is­ter ques­tioned again

You may also like this video

YouTube video player

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.