23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

വീട്ടുജോലിക്കെത്തിയ 10 വയസുകാരിയെ ഉപദ്രവിച്ചു; പൈലറ്റിനെയും ഭര്‍ത്താവിനെയും ആള്‍ക്കൂട്ടം നടുറോഡിലിട്ട് മര്‍ദ്ദിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2023 5:04 pm

വീട്ടുജോലിക്കെത്തിയ പത്ത് വയസുകാരിയെ ക്രൂരമായി ഉപദ്രവിക്കുകയും ശാരീരികമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. യൂണിഫോമിലുള്ള പൈലറ്റിനെയും ഭര്‍ത്താവിനെയും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദമ്പതികൾ വീട്ടുജോലിക്കായി നിയമിച്ചത്. 

പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ കണ്ട ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. രാവിലെ ഒമ്പത് മണിയോടെ ജനക്കൂട്ടം ദമ്പതികളുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. പൈലറ്റ് യൂണിഫോമിലുള്ള യുവതിയെ ഒന്നിലധികം സ്ത്രീകൾ മുടിയിൽ പിടിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പൈലറ്റിന്റെ ഭർത്താവ് ഒരു എയർലൈനിലെ ഗ്രൗണ്ട് സ്റ്റാഫാണ്. 

ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭാര്യാഭർത്താക്കന്മാർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. 10 വയസ്സുള്ള പെൺകുട്ടിയെ കൗൺസിലിംഗിന് ശേഷം വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പ്രതികളായ ദമ്പതികൾക്കെതിരെ ലൈംഗികാരോപണങ്ങളൊന്നും ഇല്ലെന്ന് ഡിസിപി ഹർഷവർദ്ധൻ സ്ഥിരീകരിച്ചു. സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്ന ബന്ധുവാണ് പെൺകുട്ടിയെ വീട്ട് ജോലിക്കെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Summary:The pilot and her hus­band were beat­en up by the mob in the mid­dle of the road

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.