മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ഒരു സംഘം അക്രമികള്‍ നഗ്നരാക്കി റോഡില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇരു സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയായതായി ഗോത്ര സംഘടനകള്‍ ആരോപിച്ചു.
മേയ് നാലിന് ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കങ്ക്പോകപി ജില്ലയിലായിരുന്നു സംഭവമെന്ന് ഗോത്രവര്‍ഗ നേതാക്കളുടെ സംഘടന (ഐടിഎല്‍എഫ്) പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവം ചിത്രീകരിക്കുന്നതിന്റെ തലേദിവസമാണ് മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം പൊട്ടിപുറപ്പെട്ടത്. മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കലാപത്തിലേക്ക് നീങ്ങിയത്.
കുക്കി-സോ വിഭാഗത്തിലെ സ്ത്രീകളാണ് കൂട്ടബലാത്സംഗത്തിനിരയായതെന്ന് ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറയുന്നു. രണ്ടു സ്ത്രീകളെ പാടത്ത് കൂട്ടബലാത്സംഗത്തിനായി നഗ്നരാക്കി നിര്‍ത്തിയിരിക്കുന്നതും ഇവരോട് മെയ്തി വിഭാഗം മോശം രീതിയില്‍ പെരുമാറുന്നതും സ്ത്രീകള്‍ ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറയുന്നതുമായ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ഐടിഎല്‍എഫ് ആരോപിക്കുന്നു.
സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് പ്രതികരിച്ചിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളില്ല. സംഭവം ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചു.
english summary; Terrorism in Manipur; Young women were raped and displayed naked
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.