22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒത്തു തീർപ്പാക്കുന്നതിനിടെ ആക്രമണം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

Janayugom Webdesk
കൊടുങ്ങല്ലൂർ
July 20, 2023 11:35 am

ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒത്തു തീർക്കുന്നതിനിടെ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തപ്പുര, പാലക്കൽ വീട്ടിൽ സനു (35) ആണ് അറസ്റ്റിലായത്. പ്രതി വാടകക്ക് താമസിക്കുന്ന ഉണ്ടേക്കടവിലുള്ള വീട്ടിൽ ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പള്ളിയിൽ വിജിൽ, സുഹൃത്ത് നിതീഷ് എന്നിവരെയാണ് വെട്ടിപരിക്കേൽപ്പിച്ചത്. വിജിലിന്റെ തലക്കും, നിതീഷിന്റെ ചെവിക്കും വെട്ടേറ്റു. ഇവർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Eng­lish Summary:Assault dur­ing mar­i­tal set­tle­ment; Two peo­ple were cut
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.