23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2023
August 9, 2023
July 29, 2023
July 21, 2023
December 24, 2022
May 21, 2022
May 13, 2022
May 12, 2022
May 11, 2022

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ കോടതിയുടെ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
July 21, 2023 5:56 pm

ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് കോടതിയുടെ അനുമതി. വാരാണസി ജില്ലാ കോടതിയാണ് ആ‌ർക്കിയോളജിക്കൽ സർവേഓഫ് ഇന്ത്യക്ക് നിർദേശം നൽകിയത്. ശിവലിം​ഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാ​ഗങ്ങളിൽ സർവേനടത്താനാണ് നിർദേശം.

ഹിന്ദു വിഭാഗത്തിനായി ഹാജരായ വിഷ്ണു ശങ്കർ ജെയിനാണ് ആർക്കിയോളജിക്കൽ സർവേ വേണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇവരുടെ ആവശ്യത്തിൽ മറുപടി നൽകാൻ ഗ്യാൻവാപി പള്ളികമ്മിറ്റിയോട് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ നിന്നും അന്തിമ തീരുമാനം വന്നിരിക്കുന്നത്.

ജലസംഭരണി ഉൾപ്പെടുന്ന ഭാ​ഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

Eng­lish Sum­ma­ry: Varanasi court okays sci­en­tif­ic sur­vey of Gyan­va­pi mosque
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.