6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 18, 2024
October 1, 2024
September 17, 2024
September 17, 2024
September 12, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024

മെയ്തികള്‍ മിസോറാം വിടണമെന്ന് വിഘടനവാദ സംഘടന

Janayugom Webdesk
ഗുവാഹത്തി
July 22, 2023 11:34 pm

മെയ്തി വിഭാഗം ജനങ്ങള്‍ മിസോറാം വിടണമെന്ന മുൻ വിഘടനവാദ സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ വീണ്ടും പലായനം. തലസ്ഥാനമായ ഐസ്‌വാളില്‍ മെയ്തികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് മിസോറാം സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ജനങ്ങള്‍ അസം അടക്കമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. പീസ് അക്കോര്‍ഡ് എംഎൻഎഫ് റിട്ടേണീസ് (പിഎഎംആര്‍എ) സംഘടനയാണ് മെയ്തി വിഭാഗക്കാര്‍ ഉടനടി സംസ്ഥാനം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ മനുഷ്യത്വരഹിതമായ സംഭവത്തിലും മണിപ്പൂരിലെ സോ വിഭാഗത്തിനു നേരെയുണ്ടായ ആക്രമണങ്ങളിലും മിസോ യുവാക്കളില്‍ രോഷം നിലനില്‍ക്കുന്നതായി സംഘടന പ്രസ്താവനയില്‍ പറയുന്നു.

മിസോറമിലെ മെയ്തികള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പിഎഎംആര്‍എ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് നൂറുകണക്കിന് മെയ്തികള്‍ സ്വന്തം നാടുകളിലേക്കും അസമിലേക്കും പലായനം ചെയ്തത്. മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി മെയ്തി വിഭാഗക്കാര്‍ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിലുണ്ട്. കലാപം രൂക്ഷമായപ്പേ­ാള്‍ ഇരുവിഭാഗത്തിലും പെട്ട പതിനായിരക്കണക്കിന് പേര്‍ മിസോറാമില്‍ അഭയം തേടിയിരുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സംസ്ഥാനത്തെത്തിയ മെയ്തി വിഭാഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംതാംഗ നേരത്തെ അറിയിച്ചിരുന്നു. മിസോ ജനതയുമായി വംശീയമായ ബന്ധമുള്ളവരാണ് സോ, കുക്കി വിഭാഗങ്ങള്‍. മണിപ്പൂരില്‍ നിന്നുള്ള മെയ്തി വിഭാഗങ്ങളോടാണ് സംസ്ഥാനം വിടാൻ ആവശ്യപ്പെടുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ബാധകമല്ലെന്നും സംഘടന പറഞ്ഞു.

Eng­lish Sum­ma­ry: Meitis In Mizo­ram Asked To Leave For Manipur
You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.