കേന്ദ്ര സര്‍ക്കാര്‍ പ്രതി-വാദി സ്ഥാനത്തുള്ള 6.3 ലക്ഷത്തോളം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടികിടക്കുന്നു. രാജ്യത്തെ വിവിധ കോടതികളില്‍ 6,36,605 കേസുകള്‍ കെട്ടികിടക്കുന്നതായും
1,79,464 വ്യവഹാരം നേരിടുന്ന ധനകാര്യ മന്ത്രാലയം ഏറ്റവും മുന്നിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ലോക്സഭയില്‍ അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം 87,543 കേസുകള്‍ നേരിടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ വാദിയോ- പ്രതിയോ ആയി വരുന്ന എത്ര കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്നുവെന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മന്ത്രാലയം 80,117, ആഭ്യന്തര മന്ത്രാലയം 23,012, വിദ്യാഭ്യാസ വകുപ്പ് 17,000 കേസുകളാണ് കോടതികളില്‍ അനന്തമായി കെട്ടികിടക്കുന്നത്. ഇത്തരം കേസുകളുടെ നടത്തിപ്പിന് 2022–23 വര്‍ഷം 54.35 കോടി രൂപ ചെലവഴിച്ചതായും മന്ത്രി ഉപചോദ്യത്തിന് മറുപടി നല്‍കി.
2021–22 ല്‍ 48.37 കോടി രൂപയും 20–21 വര്‍ഷം 58.01 കോടി രൂപയും കേസ് നടത്തിപ്പിന് വിനിയോഗിക്കേണ്ടി വന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 272 കോടി രൂപ വിവിധ കേസുകളുടെ നടത്തിപ്പിന് ചെലവഴിക്കേണ്ടി വന്നതായും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ദേശീയ തര്‍ക്ക പരിഹാര പദ്ധതി രൂപീകരിക്കാനുള്ള നീക്കം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നും മന്ത്രി വിശദീകരിച്ചു.
english summary; Central Government as defendant-plaintiff; Around six lakh cases are pending
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.