13 May 2024, Monday

Related news

May 10, 2024
May 7, 2024
May 2, 2024
April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024

ഹൈറേഞ്ചില്‍ കുഷ്ഠരോഗം: കൂടുതല്‍ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

Janayugom Webdesk
നെടുങ്കണ്ടം
July 23, 2023 9:51 pm

അന്യസംസ്ഥാന തൊഴിലാളികളില്‍ സാക്രമിക രോഗങ്ങളായ കുഷ്ഠം, മന്ത് എന്നി രോഗങ്ങള്‍ കണ്ടെത്തിയതോടെ ഹൈറേഞ്ചിലെ തോട്ടം മേഖല ആശങ്കയില്‍. മൂന്ന് വര്‍ഷത്തിലധികമായി കരുണാപുരം പഞ്ചായത്തില്‍ താമസിച്ച് വരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയെ കഴിഞ്ഞ ദിവസം റണാകുളം അമൃതാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിതികരിച്ചതോടെ ഇടപഴകിയവരില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു സ്ത്രിയ്ക്കും രോഗം ഉള്ളതായി സംശയിക്കുന്നു. രോഗിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന ശ്രവത്തിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരുന്ന രോഗമാണ് കുഷ്ഠം. അടുത്ത് ഇടപെഴകുന്നവര്‍ക്ക് രോഗം ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്.

രോഗം ഉണ്ടായി മൂന്നിനും  അഞ്ച് വര്‍ഷത്തിനും ഇടയിലാണ് രോഗ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കുവാന്‍ തുടങ്ങുവെന്നതാണ് ഇതിന്റെ വ്യാപ്തി വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. മന്ത് രോഗികളെ കുത്തുന്ന കൊതുകിലൂടെയാണ് രോഗം മറ്റുള്ളവരിലേയ്ക്ക് എത്തുന്നത്.  ഇതിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് ആദ്യ ഘട്ടമെന്ന നിലയില്‍ ആരോഗ്യക്യാമ്പ് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.  സംസ്ഥാനത്ത് മന്ത്, കുഷ്ഠം അടക്കമുള്ള രോഗങ്ങള്‍ നിയന്ത്രണ വിധേയമായ സാഹചര്യമാണ് ഉള്ളത്.  അന്യസംസ്ഥാന തൊഴിലാളികളില്‍ എത്തിയതോടെ മലേറിയ അടക്കമുള്ള രോഗങ്ങള്‍ തിരികെ എത്തുവാനുള്ള സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിവിധ തോട്ടം മേഖലകളിലേയ്ക്ക് മറ്റ് സംസ്ഥാനത്ത് നിന്നും തൊഴിലിടങ്ങളിലേയ്ക്ക് എത്തിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരില്‍ നിന്ന് മറച്ച് വെയ്ക്കുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കുഷ്ഠരോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.

Eng­lish Sum­ma­ry: Lep­rosy in High Range: Health depart­ment on high alert

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.