14 November 2024, Thursday
KSFE Galaxy Chits Banner 2

‘തക്കാളി കഴിക്കുന്നത് നിര്‍ത്തി, നാരങ്ങ ഉപയോഗിക്കൂ’ വില കുറയും; യുപി മന്ത്രി

Janayugom Webdesk
ലഖ്നൗ
July 24, 2023 3:06 pm

തക്കാളിയുടെ വില വർധനവിന് വിചിത്ര പരിഹാരവുമായി ഉത്തർപ്രദേശ് മന്ത്രി പ്രതിഭ ശുക്ല. തക്കാളി കഴിക്കുന്നത് നിർത്താനും വീടുകളിൽ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിർദേശിക്കുന്നത്. തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാൽ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി അവകാശപ്പെടുന്നു. സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺ​ഗ്രസ് രംഗത്തെത്തി. തക്കാളി വില വർധന തടയാൻ സർക്കാരിന്റെ പക്കൽ മാർ​ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

Eng­lish Sum­ma­ry: Toma­to prices will decline if you quit eat­ing: UP Min­is­ter Prat­i­b­ha Shukla
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.