24 January 2026, Saturday

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ ചെയ്യണം

Janayugom Webdesk
മുംബൈ
July 24, 2023 9:07 pm

വാട്സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും തെറ്റിദ്ധാരണകളുണ്ടാക്കരുതെന്നും ബോംബെ ഹൈക്കോടതി.
മതവിദ്വേഷം പ്രചരിപ്പിച്ചതിന് തനിക്കെതിരെ നൽകിയിട്ടുളള കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് കിഷോർ ലാൻഡ്‌കർ (27) എന്ന യുവാവ് സമർപ്പിച്ച ഹർജി തളളിക്കൊണ്ടാണ് നാഗ്പൂർ ബെഞ്ചിന്റെ നിരീക്ഷണം. നിങ്ങൾ എന്ത് ചിന്തിക്കുന്നു, എന്ത് ചെയ്യുന്നു എന്നുളളതാണ് സ്റ്റാറ്റസായി വരുന്ന വീഡിയോകളും ചിത്രങ്ങളും. പ്രതിയുടെ പ്രവർത്തി ബോധപൂർവവും ദുരുദ്ദേശ്യത്തോടെയുളളതുമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ കോണ്‍ടാക്റ്റിലുള്ളവര്‍ക്ക് മാത്രമെ വാട്സ്‌ആപ്പ് സ്റ്റാറ്റസ് കാണാൻ കഴിയൂ എന്നുമായിരുന്നു കിഷോറിന്റെ വാദം. എന്നാല്‍ ആക്ഷേപകരമായ ഉള്ളടക്കമാണ് കിഷോര്‍ പങ്കുവെച്ചതെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മികി എസ് എ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

eng­lish summary;WhatsApp sta­tus should be done responsibly

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.