27 December 2025, Saturday

Related news

December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 15, 2025
December 12, 2025
December 6, 2025
November 28, 2025

ബീറ്റിൽജ്യൂസ് 2; സെറ്റില്‍ നിന്ന് 68 കിലോ ഭാരം വരുന്ന പ്രതിമ മോഷണം പോയി

Janayugom Webdesk
ലോസ് ഏഞ്ചൽസ്
July 25, 2023 5:31 pm

ബീറ്റിൽജ്യൂസ്2വിന്റെ സെറ്റില്‍ നിന്ന് 68 കിലോ തൂക്കം വരുന്ന പ്രതിമയും മറ്റ് സാധനങ്ങളും മോഷണം പോയി. വെർമോണ്ടിലുള്ള സിനിമയുടെ സെറ്റിലാണ് മോഷ്ണം നടന്നത്. പുറത്തിറങ്ങാനിരിക്കുന്ന അമേരിക്കന്‍ ഫാന്റസി കോമഡി ചിത്രമാണ് ബീറ്റില്‍ജ്യൂസ് 2. ഈസ്റ്റ് കൊരിന്ത് പ്രദേശത്തെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വലിയ അസ്ഥികൂട പ്രതിമയും, മത്തങ്ങ അലങ്കാരങ്ങളുള്ള ഒരു വിളക്കുമരവും മോഷണം പോയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മോഷണം പോയ പ്രതിമയെ തങ്ങള്‍ മൂന്ന് തവണ പേരെടുത്ത് വിളിച്ചു എന്നാല്‍ പ്രതിമ തിരികെ വന്നില്ലെന്ന് വെർമോണ്ട് പൊലീസ് പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. 

1980കളിലെ കൾട്ട് ക്ലാസിക്കിന്റെ തുടർച്ചയാണ് ടിം ബർട്ടൺ ഒരുക്കുന്ന ബീറ്റിൽജ്യൂസ്2. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് മാസത്തില്‍ ആരംഭിച്ചതാണ്. ചിത്രത്തിന്റെ ആദ്യകാല താരങ്ങളായ കീറ്റൺ, ഒ’ഹാര, വിനോന റൈഡർ എന്നിവര്‍ക്കൊപ്പം വെനസ്ഡെ സിരീസ് താരം ജെന്ന ഒർട്ടേഗയെയും, ജസ്റ്റിൻ തെറോക്‌സ്, മോണിക്ക ബെല്ലൂച്ചി, വില്ലെം ഡാഫോ എന്നിവരും അഭിനയിക്കുണ്ട്. തങ്ങൾ ആദ്യത്തേതിന് സമാനമായി രീതിയിലാണ് ബീറ്റില്‍ജ്യൂസ് 2 ഒരുക്കുന്നതെന്ന് കീറ്റണ്‍ വെളിപ്പെടുത്തിയിരുന്നു. 2024 സെപ്തംബർ 6ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാൽ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരങ്ങളാൽ ചിത്രം കൂടുതൽ മുന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

Eng­lish Summary:Beetlejuice 2; Stat­ues weigh­ing 68 kg were stolen from the set

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.