മണിപ്പൂരിനെചൊല്ലിയുള്ള ബഹളത്തില്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം മണിക്യം ടാഗോര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മറ്റൊരു അംഗം മനീഷ് തിവാരി ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതിപക്ഷത്തിന് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. പ്രധാനമന്ത്രി സഭയിലെത്തി മണിപ്പൂര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണം. പ്രധാനമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന അറിയണം. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല എന്നു ഞങ്ങള്‍ക്ക് അറിയാം. അതിനുള്ള സാധ്യതയുമില്ല.
രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നോട്ടുവന്ന് മണിപ്പൂരില്‍ സംഭവിച്ചതെന്താണെന്ന് രാജ്യത്തോട് പറയണം അധീര്‍ ആവശ്യപ്പെട്ടു .മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അംഗം രാജീവ് ശുക്ല പറഞ്ഞു.
സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍, മണിപ്പുര്‍, ഇന്ത്യ മുദ്രാവാക്യ വിളിയുമായി രംഗത്തെത്തി. എന്നാല്‍ ഭരണപക്ഷമാകട്ടെ മോഡിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ മുദ്രാവാക്യത്തിനിടെ രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പ്രസംഗിച്ചു.
English Summary:
The opposition came to the assembly wearing black and protesting
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.