27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024

മണിപ്പൂര്‍കലാപം;കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2023 12:42 pm

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍.കോണ്‍ഗ്രസും വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമല്ലാത്ത ബിആര്‍എസുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കയിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ലോക് സഭയിലെ ഉപനേതാവായ എംപി ഗൗരവ് ഗൊഗോയും,കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാര്‍ട്ടിയായ ബിആര്‍എസ് എംപി നാമനാഗേശ്വര റാവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്ഥാവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രമേയം പരിഗണനയ്‌ക്കെടുത്താല്‍ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയാണ് മറുപടിപറയേണ്ടത്. രാജ്യം നേരിടുന്ന വലിയ പ്രശ്‌നത്തില്‍ നീണ്ടചര്‍ച്ചകള്‍ സാധ്യമാക്കുകയും പ്രധാനമന്ത്രി നേരിട്ടെത്തി മറുപടി പറയാന്‍ നിര്‍ബന്ധിതമാക്കുകയുമാണ് പ്രമേയത്തിന്റെ ലക്ഷ്യമെന്ന് എഎപിഎംപി രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ധാര്‍ഷ്ഠ്യം അവസാനിപ്പിക്കണമെന്നും സഭയിലെത്തി പ്രസ്താവന നടത്താതിരിക്കുന്ന മോഡിക്കെതിരായ അവസാനത്തെ ആയുധവും ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതായും ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ പറഞ്ഞു. അവിശ്വാസപ്രമേയം പ്രധാനമന്ത്രിയെ മറുപടി പറയാന്‍ നിര്‍ബന്ധിതമാക്കുമെന്നും രാഷ്ട്രീയ ദൗത്യം നിറവേറ്റാനുള്ള നീക്കമാണ് ഇതെന്നും അതിന് ഫലമുണ്ടാകുമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു.

പ്രമേയംവഴി പ്രധാനമന്ത്രിയെ സഭയില്‍ എത്തിക്കാന്‍ സാധിച്ചാല്‍, അത് തങ്ങള്‍ രാജ്യത്തിന് ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കുമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി.പ്രിയങ്ക ചുതുര്‍വേദിയുടെ പ്രതികരണം. പ്രധാനമന്ത്രിമോഡി എന്തുകൊണ്ട് സഭയില്‍ എത്തുന്നില്ലെന്നത് ജനങ്ങള്‍ അത്ഭുതപ്പെടുകയാണ്. മണിപ്പുരിനോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ്, അത് ഏറ്റെടുക്കാന്‍ ആരുമില്ല പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെ സഭയിലെത്തിക്കാന്‍ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍എസ്പി എംപി എന്‍ കെ പ്രമേചന്ദ്രന്‍ പറഞ്ഞു. ഇത് അസാധാരണമാണ്. രാജ്യത്ത് ഇങ്ങനെയൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുകയും മാധ്യമങ്ങളെ കാണുകയും ചേമ്പറില്‍ വന്നിരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി സഭയില്‍ എത്തുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി. 

Eng­lish Summary:
Manipur riots; Oppo­si­tion par­ties issued notice for no-con­fi­dence motion against cen­tral government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.