22 January 2026, Thursday

Related news

January 9, 2026
January 8, 2026
January 6, 2026
December 26, 2025
December 14, 2025
December 10, 2025
November 11, 2025
October 11, 2025
September 21, 2025
September 21, 2025

മണിപ്പൂര്‍ വീഡിയോ പുറത്തെത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2023 12:23 pm

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്‍റെ വീഡിയോ പാര്‍ലമെന്‍റിന്‍റെ വര്‍ഷകലാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്രമോഡി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ.

സംഭവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറിയതിനു പിന്നാലെയാണ് ഷായുടെ പ്രതികരണം.മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്.

കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary: 

Amit Shah says there is an ulte­ri­or motive behind the release of the Manipur video

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.