24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

രാജ്യത്തെ ലിംഗാനുപാതം ഉയര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2023 11:19 pm

രാജ്യത്തെ ആണ്‍-പെണ്‍ ലിംഗാനുപാതം മെച്ചപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. ജനന സമയത്തെ ലിംഗാനുപാതം 15 പോയിന്റ് ഉയര്‍ന്നതായും 2014–15 വര്‍ഷത്തില്‍ 918 പോയിന്റായിരുന്ന ലിംഗാനുപാതം 2022–23 ആയപ്പോള്‍ 933 ആയെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ അറിയിച്ചു. 

സമൂഹത്തില്‍ പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള മനേഭാവം മെച്ചപ്പെടുത്തുന്നതിലും പെണ്‍കുട്ടികളുടെ അവകാശം അംഗീകരിക്കുന്നതിലും ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നിര്‍ണായക സ്വാധീനം ചെലുത്തിയതായും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. ലിംഗാനുപാതം സംബന്ധിച്ച പ്രശ്നങ്ങള്‍ പദ്ധതിയിലൂടെ ചര്‍ച്ച ചെയ്തതായും ഇതാണ് ജനന സമയത്തെ ലിംഗാനുപാതം 15 പോയിന്റ് മെച്ചപ്പെടുത്താൻ സഹായകമായതെന്നും അവര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് ആനുപാതികമായി ജനിച്ച പെണ്‍കുട്ടികളുടെ എണ്ണം വച്ചാണ് ജനന സമയത്തെ ലിംഗാനുപാതം കണക്കാക്കുന്നത്. 

Eng­lish Sum­ma­ry; The sex ratio in the coun­try has gone up

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.