24 January 2026, Saturday

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
July 29, 2023 9:20 am

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. കൂറ്റൻ തിരമാലയില്‍പ്പെട്ട് വള്ളം മറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രണ്ടുവള്ളങ്ങളാണ് കടലിലേക്ക് പോകുന്നത്. ഇതില്‍ ഒരു ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. കോസ്റ്റല്‍ പൊലീസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: boat acci­dent in muthalapozhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.