23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 6, 2024
November 4, 2024
October 7, 2024
July 18, 2024
July 13, 2024
July 9, 2024
May 26, 2024
February 14, 2024
January 4, 2024

ആലുവായില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത് ദാരുണസംഭവമെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
July 29, 2023 4:17 pm

ആലുവായില്‍ അഞ്ച് വയസുകാരി ചാന്ദ്നി കൊല്ലപ്പെട്ടത് ദാരുണസംഭവെന്ന് മന്ത്രി പി രാജീവ്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്നും എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

പൊലീസിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു എന്നു പറായാനാകില്ലെന്നും പൊലീസ് മികച്ച രീതിയില്‍ തന്നെ അന്വേഷണം നടത്തിയെന്നും മന്ത്രി പി രാജീവ് പറ‍ഞ്ഞു. പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ആ ഘട്ടത്തില്‍ പ്രതി മദ്യപിച്ച നിലയിലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു. 

വളരെ വേദനിപ്പുക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും പ്രതികരിച്ചു.ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം കണ്ടെത്തിയത്. ചാക്കിട്ട് മൂടി കല്ലുവെച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി അസ്ഫാക് ആലം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മൃതദേഹം താന്‍ ഉപേക്ഷിച്ചുവെന്നും അസ്ഫാക്ക് പറഞ്ഞു.ഇന്നലെ വൈകിട്ടാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മഞ്ജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അസ്ഫാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Eng­lish Summary:
Min­is­ter P Rajeev said that the killing of a five-year-old girl in Alu­va is a trag­ic incident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.