23 January 2026, Friday

Related news

January 22, 2026
January 8, 2026
January 8, 2026
December 26, 2025
December 20, 2025
December 14, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025

മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Janayugom Webdesk
ഇംഫാല്‍
August 1, 2023 12:40 pm

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സിബിഐക്കാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതുവരെ മൊഴി എടുക്കരുതെന്നാണ് നിര്‍ദേശം.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിതകള്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും അതിജീവിതകള്‍ ഉന്നയിച്ചിരുന്നു. അതിജീവിതകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. കേസ് സിബിഐക്ക് വിടരുതെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റി. കേസ് ഇന്ന് ഉച്ചയോടെ പരിഗണിക്കാനിരിക്കെയാണ് അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

eng­lish summary;Manipur gang rape case; The Supreme Court direct­ed the CBI not to take the state­ments of the victims

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.