30 May 2024, Thursday

Related news

May 29, 2024
May 29, 2024
May 27, 2024
May 25, 2024
May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 24, 2024

ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
August 4, 2023 2:54 pm

തലസ്ഥാനത്ത് ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. തുമ്പ പൊലീസ് ആണ് കേസെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. എസ്‌സിഎസ്ടി
നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം. രാത്രിയില്‍ ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കൊണ്ട് കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തത്. 

കുപ്രസിദ്ധ ഗുണ്ട എയര്‍പോര്‍ട് സാജന്‍റെ മകനാണ് ഡാനി. യുവാവിനെ തടഞ്ഞു നിര്‍ത്തി ആദ്യം ആക്രമിക്കാനായിരുന്നു പദ്ധതി എങ്കിലും പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോര രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി.അതിന് ശേഷം കാലില്‍ ചുംബിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്ന് പറയുകയും. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുംബിക്കുകയും ചെയ്യുകയായിരുന്നു. ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

Eng­lish Sum­ma­ry; Gang­ster gang kissed young man’s feet; Police reg­is­tered a case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.