11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 4, 2025
August 8, 2023
August 4, 2023
May 24, 2023
February 13, 2023
October 20, 2022
October 15, 2022

പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ കെഎസ്ആർടിസി ബസിന്റെ നിയമ ലംഘനം; നടപടിയെടുക്കാതെ അധികൃതര്‍

Janayugom Webdesk
കയ്പമംഗലം
August 4, 2023 6:04 pm

നിയമലംഘനം പതിവാക്കിയ കെഎസ്ആര്‍ടിസി ബസിനെക്കുറിച്ച് വ്യാപക പരാതി. എറണാകുളം ജെട്ടിയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ആർഎഇ 967 ശ്രേണിയിൽപ്പെട്ട, KL- 15 8144 എന്ന നമ്പറുള്ള ബസ്സാണ് നടുറോഡിൽ നിർത്തി ഗതാഗത നിയമം ലംഘിച്ചതെന്നാണ് പരാതി. 

ബസ് സ്റ്റോപ്പിൽ ചേർത്തു നിർത്താതെ റോഡിന്റെ സെന്റർ ലൈനിനു നടുവിലാണ് കെഎസ്ആർടിസി യാത്രക്കാരെ ഇറക്കാറുള്ളതെന്നും യാത്രക്കാര്‍ പരാതിയില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷാ പോലും നോക്കാതെയുള്ള ജീവനക്കാരുടെ ഇത്തരം പ്രവൃത്തിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിരവധി ചെറുതും വലിയതുമായ വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാതെ നടുറോഡിൽ നിർത്തി മോട്ടോർ വാഹന നിയമം ലംഘിച്ച ഡ്രൈവർക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും മാതൃകാപരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സർക്കാർ ഓഫീസുകളും നിരവധി കച്ചവട സ്ഥാപനങ്ങളും ഉള്ള മേഖലയായത് കൊണ്ട് തന്നെ വലിയ തിരക്കാണ് ഈ മേഖലയിൽ ഉണ്ടാകാറുള്ളത്. അതിനിടെ പൊലീസ് സ്റ്റേഷനിലു മുന്നില്‍വച്ചുപോലും കെഎസ്ആര്‍ടിസി ബസ് നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ സാധിക്കാതെ സർക്കാരിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും ജീവനക്കാര്‍ നിയമലംഘനം തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് യാത്രക്കാരനെ കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതും വാര്‍ത്തയായിരുന്നു. പൊതുജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില നൽകി, നിയമം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതരും തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Vio­la­tion of KSRTC bus right in front of police sta­tion; Author­i­ties with­out action

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.