24 January 2026, Saturday

ജഗദീഷ് ടൈറ്റ്‌ലർക്കതിരെ കൊലക്കുറ്റം

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2023 11:31 pm

39 വർഷം പഴക്കമുള്ള സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. ഡൽഹിയിലെ ഗുരുദ്വാര പുൽ ബംഗാഷിന് സമീപം സിഖുകാരെ കൊലപ്പെടുത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായി മേയ് 20ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കോൺഗ്രസ് നേതാവ് കാറിൽ നിന്ന് ഇറങ്ങി ജനക്കൂട്ടത്തെ സിഖുകാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത് താൻ കണ്ടതായി ഒരു സ്ത്രീയുടെ സാക്ഷിമൊഴി കുറ്റപത്രത്തിലുണ്ട്. പെട്രോൾ പാത്രങ്ങളും വടികളും വാളുകളുമായി ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടത്തെ കണ്ടതായും അവിടെയും ജഗദീഷ് ടൈറ്റ്ലറുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഠാക്കൂർ സിങ്, ബാദർ സിങ്, ഗുരുചരൺ സിങ് എന്നിവര്‍ പുൽ ബംഗാഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish Summary:Murder case against Jagdish Tytler
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.