ആലപ്പുഴ ഹരിപ്പാട് വെട്ടുവേനിയിൽ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ് ഉള്ളത്.
പ്രഭാത സവാരി നടത്തിയ ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു കൈ മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
English Summary: housewife out for morning walk found dead in drainage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.