മദ്യനിരോധനമുള്ള ലക്ഷദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി കേന്ദ്രസർക്കാർ. 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ ഗിരിശങ്കറിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവല്‍ക്കരിക്കൽ, മദ്യനിർമ്മാണം, സംഭരണം, വില്പന, വ്യാജമദ്യ വില്പനയ്ക്കുള്ള ശിക്ഷ എന്നിവയടക്കം വിശദമായ ചട്ടങ്ങളാണ് കരടുബില്ലിൽ ഉള്ളത്. നിലവിൽ ജനവാസമില്ലാത്ത അഗത്തിയിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമാണ് നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നത്. വില്പന കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ജനകീയ പ്രതിരോധം കാരണം ഉപേക്ഷിക്കുകയായിരുന്നു.
ബിൽ നിലവിൽ വന്നാൽ 1979ലെ മദ്യനിരോധന നിയമം ഇല്ലാതെയാവും. ദ്വീപിലെ സമാധാന ജീവിതത്തിന് ഭംഗമുണ്ടാക്കുന്നതാണ് കരടുബില്ലെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പറഞ്ഞു.
English summary; Central government to provide liquor in Lakshadweep
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.