22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി റഷ്യ ഗ്രാമം ഒഴിപ്പിക്കുന്നു

Janayugom Webdesk
മോസ്കോ
August 7, 2023 10:42 pm

ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ഒരു ഗ്രാമം പൂര്‍ണമായും ഒഴിപ്പിക്കാനൊരുങ്ങി റഷ്യ. 1976ന് ശേഷമുള്ള റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ലാൻഡർ, ലൂണ‑25, മോസ്കോയിൽ നിന്ന് ഏകദേശം 3,450 മൈൽ (5,550 കിലോമീറ്റർ) കിഴക്കുള്ള വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിക്കുക.
വിക്ഷേപണ സ്ഥലത്തിന് തെക്കുകിഴക്കായി ഖബറോവ്സ്ക് മേഖലയിലെ ഷാക്റ്റിൻസ്കി സെറ്റിൽമെന്റിലെ താമസക്കാരെ ഈ മാസം 11ന് ഒഴിപ്പിക്കും. റോക്കറ്റ് ബൂസ്റ്ററുകള്‍ പതിച്ചേക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിലാണ് ലൂണ‑25 വിക്ഷേപിക്കുകയെന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ ലാൻഡറായിരിക്കുമെന്നും റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു.
സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉൾപ്പെടെയുള്ള വിഭവങ്ങൾക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ലൂണ ഒരു വർഷത്തേക്ക് ചന്ദ്രോപരിതലത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

eng­lish summary;Russia evac­u­ates vil­lage as part of lunar mission

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.