9 January 2025, Thursday
KSFE Galaxy Chits Banner 2

ഏലക്കയുടെ വില രണ്ടായിരം കവിഞ്ഞു; പ്രതിക്ഷയോടെ ഏലം കര്‍ഷകര്‍

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
August 8, 2023 10:36 am

സീസണില്‍ ഈ വര്‍ഷം ആദ്യമായി 2000 രൂപ കവിഞ്ഞതില്‍ പ്രതിക്ഷയോടെ ഏലം കര്‍ഷകര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വില നിലനില്‍ക്കുമെന്ന പ്രതീക്ഷയാണ് ഏലം കര്‍ഷര്‍ക്ക് നല്‍കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.  ഇന്നലെ പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഓപ്ഷനില്‍ 2152.24 രൂപയാണ് ശരാശരി വില.  നല്ല വിലയിലേയ്ക്ക് ഏലം ഉയരുമ്പോള്‍ ഉല്‍പ്പാദനത്തിലെ കുറവ് കര്‍ഷകരുടെ പ്രതീക്ഷള്‍ക്ക് തിരിച്ചടിയായി.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതുവരേയും ഏലം നല്ലപോലെ ഉണ്ടാകുന്ന മേഖലയില്‍ മഴ ലഭിച്ചിട്ടില്ല.  ആഗസ്റ്റ് മാസത്തില്‍ എത്തി നില്‍ക്കുമ്പോഴും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയുടെ തോതില്‍  വലിയ കുറവാണ് രേഖപ്പെടുത്തിരിയിരിക്കുന്നത്. ഇതോടെ ഏലക്കായുടെ വിളവിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിലുണ്ടായ വ്യതിയാനം കൊണ്ട് ഉല്‍പ്പാദനം കുറവ് വില വര്‍ദ്ധനയ്ക്ക് കാരണമായി.

അപ്രതീക്ഷിതമായ ഉണ്ടായ മഴക്കുറവ് ഏലം കര്‍ഷകരുടെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു. വേനല്‍ക്കാലങ്ങളില്‍ മാത്രം ഏലത്തിന് വെള്ളം ഒഴിച്ചിരുന്ന കര്‍ഷകര്‍ ഈ മഴക്കാലത്തും വെള്ളം ഒഴിക്കേണ്ട അവസ്ഥയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. രണ്ടായിരം കടന്ന ഏലത്തിന്റെ വില കുറച്ച് നാളത്തേയ്ക്ക് ഇതേപടി തുടരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ഏലം കര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കുതിച്ച് ചാട്ടത്തിന് കാരണമാകും.

Eng­lish Sum­ma­ry: The price of car­damom exceed­ed two thousand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.