23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
August 14, 2024
August 1, 2024
July 25, 2024
July 12, 2024
July 8, 2024
July 2, 2024
May 30, 2024
April 21, 2024
March 13, 2024

ബിസിസിഐ നികുതിയായി അടച്ചത് 1159 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2023 11:43 pm

2021–22 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ ആദായ നികുതിയായി അടച്ചത് 1159 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 ശതമാനം അധികമാണിത്. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനുത്തരമായി കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ബിസിസിഐ അടച്ച നികുതി, ലഭിച്ച വരുമാനം, ചെലവ് എന്നിവയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

കോവിഡ് കാലഘട്ടത്തില്‍ പോലും 844.82 കോടി രൂപ വരുമാന നികുതിയായി ബിസിസിഐ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 1159 കോടി ബിസിസിഐ നല്‍കിയിരിക്കുന്നത്. നേടുന്ന വരുമാനത്തിലും ബിസിസിഐ മുന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,606 കോടി രൂപയാണ് ബിസിസിഐയ്ക്ക് വരുമാനമായി ലഭിച്ചത്. ചെലവാകട്ടെ 30,64 കോടി രൂപയും. ചെലവിന്റെ ഇരട്ടിയിലധികം ലാഭമാണ് ബിസിസിഐ ഉണ്ടാക്കിയത്. ഐസിസി, ഐപിഎല്‍ ടൂര്‍ണമെന്റ് എന്നിവയാണ് ബിസിസിഐയുടെ പ്രധാന വരുമാന സ്രോതസ്. ഇതില്‍ നിന്നെല്ലാം വമ്പന്‍ തുകയാണ് ബിസിസിഐക്ക് വരുമാനം. ഇതിനനുസൃതമായി നികുതിയും അടയ്ക്കേണ്ടി വരുന്നു. താരങ്ങളുടെ പങ്കാളിത്തത്തിലും സ്പോണ്‍സര്‍ഷിപ്പിലുമെല്ലാം ഐപിഎല്‍ മറ്റു ടൂര്‍ണമെന്റുകളേക്കാള്‍ ഏറെ മുന്നിലാണ്. 

Eng­lish Summary;1159 crore paid by BCCI as tax

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.