31 December 2025, Wednesday

Related news

December 26, 2025
December 26, 2025
December 22, 2025
November 26, 2025
September 29, 2025
September 25, 2025
September 21, 2025
September 12, 2025
September 10, 2025
August 29, 2025

കെ ഇസ്മയില്‍ @84; ആശംസകളുമായി ഡി രാജയും ആനി രാജയും

Janayugom Webdesk
പാലക്കാട്
August 10, 2023 6:13 pm

1996 മുതൽ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായും 2006 മുതൽ 2012 വരെ രാജ്യസഭാംഗമായും ഏറെക്കാലം സി പി ഐ സംസ്ഥാന അസിസ്റ്റന്റു സെക്രട്ടറിയായും മൂന്ന് തവണ കേരള നിയമസഭയേയും പ്രതിനീധികരിച്ച കെഇ ഇസ്മയില്‍ 84ന്റെ നിറവില്‍.

84ലും യുവത്വം കാത്തുസൂക്ഷിയ്ക്കുന്ന കെഇ ഇസ്മയില്‍ എന്ന കമ്മ്യൂണിസ്റ്റ് ഇന്നും പുതുതലമറയുടെ ആവേശമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കെഇ ഇസ്മയിലിന്റെ ജന്മദിനം കെഇ@84 വടക്ക­ഞ്ചേരി മുടപ്പല്ലൂര്‍ തേവര്‍ക്കാട് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ എക്സി അംഗം ആനി രാജയും കെഇ ഇസ്മയിലിന് പിറന്നാള്‍ ആശംസകളുമായെത്തി. ജനങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ചതുകൊണ്ടാണ് ആയിര­ക്കണക്കിന് സാധാരണക്കാര്‍ കെ ഇ ക്ക് പിറന്നാള്‍ ആശംസിക്കാന്‍ എത്തിയതെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും നേതൃനിരയിൽ ഏറെക്കാലം പ്രവര്‍ത്തിച്ച സിപിഐയുടെ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലിന് ആശംസകളുമായി ജനയുഗം സിഎംഡി എന്‍ രാജന്‍, സിപിഐ സംസ്ഥാന എക്സി അംഗങ്ങളായ സിഎന്‍ ചന്ദ്രന്‍ (കണ്ണൂര്‍), വി ചാമുണ്ണി, ഇകെ വിജയന്‍ എംഎല്‍എ, തുടങ്ങിവര്‍ക്കൊപ്പം വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സാംസ്ക്കാരിക പ്രമുഖര്‍ എന്നിവര്‍ എത്തിയിരുന്നു. കെഇ ഇസ്മയിലിന്റെ ജന്മദിനം കേക്കു മുറിച്ചും ഭക്ഷണം വിളമ്പിയും ഉത്സവാന്തരീക്ഷത്തിലാണ് പ്രദേശവാസികള്‍ സംഘടിപ്പിച്ചത്.

Eng­lish Sum­ma­ry: K Ismail @84; Regards D Raja and Annie Raja

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.