24 January 2026, Saturday

Related news

December 10, 2025
December 2, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025
July 28, 2025
July 21, 2025
April 3, 2025

‘അനിയന്ത്രിതമായ’ പെരുമാറ്റമെന്നാരോപിച്ച് അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2023 8:14 pm

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധീർ രഞ്ജൻ ചൗധരിയെ ‘അനിയന്ത്രിതമായ’ പെരുമാറ്റമെന്നാരോപിച്ച് ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ നീക്കം നടത്തിയത്. 

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ലോക്സഭയിൽ ഏറ്റുമുട്ടിയിരുന്നു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനങ്ങളാണ് ഇന്ന് ലോക് സഭയിൽ പ്രസംഗിച്ച അധീർ രഞ്ജൻ ചൗധരി ഉന്നയിച്ചത്. രാജാവ് അന്ധനാണെന്ന് പറഞ്ഞു തുടങ്ങിയ അധിർ ര‌ഞ്ജൻ ചൗധരിയുടെ പ്രസംഗത്തിനിടെ എതിർപ്പുമായി അമിത് ഷാ രംഗത്തെത്തിയതോടെ കാര്യമായ ബഹളത്തിനും ലോക്സഭ ഇന്ന് സാക്ഷിയായിരുന്നു. 

Eng­lish sum­ma­ry: Adhir Ran­jan Chaud­hary sus­pend­ed from Lok Sab­ha for ‘unruly’ behaviour.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.