സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഒരാള്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുമാണ് ലഭിക്കുക.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട് ആര്‍ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായത്. കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ആര്‍ സന്തോഷ്, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ അജീഷ് ജി.ആര്‍ എന്നിവരാണ് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്.
ആംഡ് പോലീസ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഇന്‍സ്പെക്ടര്‍ രാജഗോപാല്‍ എന്‍.എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എസ്, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ സത്യന്‍.പി.കെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയശങ്കര്‍ ആര്‍, പോലീസ് ട്രെയിനിങ് കോളേജില്‍ നിന്ന് വിരമിച്ച ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ഗണേഷ് കുമാര്‍ എന്‍ എന്നിവരും സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.
English Summary;President’s Police Medal; 10 police officers from Kerala have been awarded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.