24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

ബൈക്കിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

Janayugom Webdesk
തൃശൂർ
August 17, 2023 12:34 pm

റോഡിലെ കയറ്റത്തില്‍ ബൈക്കില്‍നിന്നും വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം. സഹോദരനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അനുജനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകന്‍ ഷൈൻ (29) ആണ് മരിച്ചത്. അനുജൻ ഷെറിൻ (27), സുഹൃത്ത് നാലാംകല്ല് പരക്കാട് ചെട്ടിക്കാട്ടിൽ അരുൺ (25) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. തെറിച്ചുവീണ ഷൈൻ റോഡിൽ തലയിടിച്ചു മരിച്ചുവെന്നായിരുന്നു പ്രതികൾ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടിയേറ്റ പാടാണെന്നു കണ്ടെത്തിയതോടെ ഇവര്‍ കുടുങ്ങി.

ശനിയാഴ്ച രാത്രി 11.45ന് ചേറ്റുപുഴയിലായിരുന്നു സംഭവം. ട്രിച്ചിയിൽ പെയിന്റിങ്ങ് ജോലി ചെയ്തിരുന്ന ഷൈൻ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തൃശൂരിലെത്തിയപ്പോൾ കൂട്ടിക്കൊണ്ടുവരാൻ പോയതാണു ഷെറിനും സുഹൃത്ത് അരുണും. മദ്യലഹരിയിൽ ആയിരുന്ന ഷെറിൻ വണ്ടിയോടിക്കാൻ അരുണിനെ ഒപ്പം ക‍ൂട്ടുകയായിരുന്നു. ഷൈനും മദ്യലഹരിയിലായിരുന്നു. ചേറ്റുപുഴ – അരണാട്ടുകര റോഡിലെത്തിയപ്പോൾ വണ്ടിയുടെ പെട്രോൾ തീർന്നു. ഇതിന്റെ പേരിൽ ഷൈനും ഷെറിനും തമ്മിൽ തർക്കമായി. പെട്രോളടിക്കാന്‍ ഷൈനിനോടു ഷെറിൻ പണമാവശ്യപ്പെട്ടു. മുൻപു പലപ്പോഴായി വാങ്ങിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. തർക്കം മൂത്തപ്പോൾ ഷൈനിനെ ഷെറിൻ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്‍ത്ത‍ുകയായിരുന്നു. പുറത്തറിഞ്ഞാൽ കൊലക്കേസിൽപ്പെടുമെന്നു ഭയന്നാണു തെറിച്ചുവീണെന്ന കഥ ചമച്ചതെന്നു ഷെറിൻ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഷൈനിന്റെ തലയിലെ ക്ഷതം അടിയേറ്റുണ്ടായതാണെന്നു കണ്ടെത്തിയതോടെ കള്ളി പൊളിഞ്ഞു. തെളിവെടുപ്പിനു ശേഷം ഇരുവരെയും റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: The inci­dent of mur­der of a young man killed by a bike; broth­er and friend in custody

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.