23 January 2026, Friday

പ്ലസ് വൺ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
August 18, 2023 7:13 pm

വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി നാളെ മുതൽ തൊട്ടടുത്ത ദിവസം നാല് വരെ അപേക്ഷിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്മെന്റുകളിൽ നോൺ‑ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
നിലവിലുള്ള ഒഴിവുകൾ www.hscap.kerala.gov.in ൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

Eng­lish sum­ma­ry; Plus One Admis­sion: Apply tomor­row for vacant seats

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.