കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിൽ ഓണം ഉത്സവബത്ത. 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഓണത്തിന് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആയിരം രൂപ ഉത്സവബത്ത നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും തനതുഫണ്ടിൽ നിന്ന് തുക നൽകാൻ അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33,378 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാൻ ആവശ്യമായ അടിയന്തര നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽരഹിതരായ ചെത്തുതൊഴിലാളികൾക്കും വില്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽ രഹിതരായ 563 ചെത്തുതൊഴിലാളികൾക്ക് 2500 രൂപയും, 331 വില്പന തൊഴിലാളികൾക്ക് 2000 രൂപയുമാണ് നൽകുക. എക്സൈസും ബിവറേജസ് കോർപറേഷനും സംയുക്തമായാണ് തുക നൽകുന്നത്. ധനസഹായത്തിന് അർഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് ഉറപ്പുവരുത്തും.
English summary; Onam reward for lottery workers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.