22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 27, 2024
October 6, 2024
September 29, 2024
September 28, 2024
September 26, 2024
September 24, 2024
September 14, 2024
August 3, 2024
July 20, 2024

നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നിരാഹാര സമരം

Janayugom Webdesk
ചെന്നൈ
August 20, 2023 9:27 pm

നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പരീക്ഷയ്ക്ക് എതിരെ നിലപാട് ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയത്.
നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.
നീറ്റ് പരീക്ഷാ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് മന്ത്രിമാര്‍ നിരാഹാര സമരം ആരംഭിച്ചത്. മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
നേരത്തെ നീറ്റ് പരീക്ഷയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്ക് തടസമായ നീറ്റ് റദ്ദാക്കും. ഈ ദിശയില്‍ സ്വീകരിക്കാന്‍ കഴിയാവുന്ന നിയമപരമായ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിച്ച്‌ വരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീറ്റ് എന്ന മതില്‍ തകര്‍ന്നുവീഴുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Against NEET exam in Tamil Nadu
Min­is­ters’ hunger strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.